oxalic acidപ്രണയ വിവാഹം, ഒടുവിൽ ആസിഡ് ആക്രമണം; കോടതി വരാന്തയിൽ വച്ച് ഭർത്താവ് ആസിഡ് ഒഴിച്ച മലയാളി യുവതിക്ക് ദാരുണാന്ത്യം
കോയമ്പത്തൂർ: കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. oxalic acid രാമനാഥപുരം കാവേരി നഗറിൽ കവിതയാണ് മരിച്ചത്. 36 വയസ്സായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് കവിതയുടെ ശരീരത്തിൽ ഭർത്താവ് ശിവകുമാർ ആസിഡ് ഒഴിച്ചത്. 80% ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയ്ക്കിടെയാണ് മരിച്ചത്. ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച ശിവകുമാറിനെ (42) സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. മലയാളികളായ ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ച ശേഷം വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിലേക്ക് കുടിയേറി പാർക്കുകയായിരുന്നു. ലോറി ഡ്രൈവറാണ് ശിവകുമാർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)