Posted By user Posted On

big ticket log in ഇതാണ് ശരിക്കും ഭാ​ഗ്യം! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് രണ്ടാമതും കോടികൾ സമ്മാനം; ഭാ​ഗ്യ പരീക്ഷണം തുടരുമെന്ന് വിജയി

ഭാ​ഗ്യമെന്നൊക്കെ പറഞ്ഞാൽ ഇതാണ് ഭാ​ഗ്യം. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് രണ്ടാമതും big ticket log in കോടികൾ സമ്മാനം ലഭിച്ചു. തിരുവനന്തപുരം സ്വദേശി പ്രദീപ് കുമാർ ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ടാം തവണയും ഒന്നാം സമ്മാനം നേടിയത്. ഇന്നലെ നടന്ന നറുക്കെടുപ്പിൽ 33 കോടിയിലേറെ രൂപയാണ് (15 ദശലക്ഷം ദിർഹം) ആണ് ഇദ്ദേഹം സ്വന്തമാക്കിയത്. ഏപ്രിൽ 13 ന് എടുത്ത 048514 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. സമ്മാനത്തുക തന്റെ ബാല്യകാല സുഹൃത്തുക്കളായ റോബിൻസൺ, ഡോ. ഹനീഫ എന്നിവരുമായി പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓഫ്‌ഷോർ കമ്പനിയിൽ കൺട്രോൾ റൂം ഓപ്പറേറ്ററായി ജോലി ചെയ്യുന്ന പ്രദീപ് 1986 മുതൽ യുഎഇയിൽ ഉണ്ട്. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ-സ്റ്റോർ കൗണ്ടറിൽ നിന്നാണ് പ്രദീപ് ഭാ​ഗ്യം കൊണ്ടുവന്ന ടിക്കറ്റ് വാങ്ങിയത്. മടക്ക ടിക്കറ്റ് ചെന്നൈയിൽ നിന്നായിരുന്നു. അവിടെ നിൽക്കുമ്പോഴാണ് ബിഗ് ടിക്കറ്റിൽ നിന്ന് വിജയി ആയ വിവരം അറിയിച്ച് ഫോൺവിളിയെത്തിയത്. 1996-ൽ ഒരിക്കൽ ഒരു ലക്ഷം ദിർഹം എന്ന അന്നത്തെ ഉയർന്ന സമ്മാനം പ്രദീപിന് കിട്ടിയിരുന്നു. ഭാഗ്യം തന്നോ‌ടൊപ്പമുണ്ടെന്ന് തോന്നിയതോടെ പ്രദീപ് ബി​ഗ് ടിക്കെറ്റുടുക്കുന്നത് തുടർന്നു. 10 വർഷത്തിലേറെയായി ഇങ്ങനെ ഭാ​ഗ്യം പരീക്ഷിക്കുന്നുണ്ട്. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഒറ്റയ്ക്കോ സുഹൃത്തുക്കളുടെ കൂടെയോ ടിക്കറ്റുകൾ വാങ്ങാറുണ്ടെന്ന് പ്രദീപ് കുമാർ പറയുന്നു. ഭാര്യ, മകൻ, മകൾ എന്നിവരടങ്ങുന്നതാണ് പ്രദീപ് കുമാറിന്റെ കുടുംബം. മകൻ വിവാഹിതനാണ്. തിരുവനന്തപുരത്ത് ഒരു ഫാം തുടങ്ങാനാണു മകളുടെ ലക്ഷ്യം. നാട്ടിൽ നിന്ന് എത്തിയ പ്രദീപ് ആദ്യം ചെന്നത് തന്റെ ജോലിസ്ഥലത്തേക്കായിരുന്നു. ജോലിക്ക് എപ്പോഴും കൂടുതൽ പ്രാധാന്യം നൽകാറുള്ളതിനാൽ ആഘോഷങ്ങൾ വൈകാതെ നടക്കുമെന്ന് പറഞ്ഞു. രണ്ട് തവണ ഭാഗ്യ തുണച്ചെങ്കിലും ടിക്കറ്റുകൾ വാങ്ങുന്നത് ഇനിയും തുടരാനാണ് പ്രദീപ് കുമാറിന്റെ തീരുമാനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *