
traffic rule തെറ്റായ ഓവർടേക്കിംഗിനെത്തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; യുഎഇയിൽ 2 പേർക്ക് ദാരുണാന്ത്യം
ഫുജൈറയിലെ മസാഫി ഏരിയയെ ദിബ്ബ-മസാഫി സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന റോഡിൽ traffic rule ശനിയാഴ്ച നടന്ന ഒരു വാഹനാപകടത്തിൽ രണ്ട് എമിറാത്തികൾക്ക് ദാരുണാന്ത്യം. 19 വയസ്സുള്ള യുവാവും 28 വയസ്സുള്ള ഒരു സ്ത്രീയുമാണ് മരിച്ചത്. മസാഫി റൗണ്ട് എബൗട്ടിന് സമീപം കാറുകളിലൊന്ന് തെറ്റായി മറികടന്നതിനെത്തുടർന്ന് രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോളിംഗ് വിഭാഗം ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു. സംഭവസ്ഥലത്തേക്ക് പോലീസ് ട്രാഫിക് പട്രോളിംഗും ആംബുലൻസും വേഗത്തിൽ തന്നെ എത്തിയെന്നും അൽ ദൻഹാനി കൂട്ടിച്ചേർത്തു. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി മൃതദേഹങ്ങൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)