expat യുഎഇയിലെ സാമൂഹ്യ പ്രവർത്തകനായ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
ദുബൈ: യുഎഇയിലെ സാമൂഹ്യ പ്രവർത്തകനായ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. expat തിരുവനന്തപുരം ആറ്റിങ്ങൽ അയിലം സ്വദേശി കൊച്ചു കൃഷ്ണൻ ആണ് മരിച്ചത്. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. യു.എ.ഇയിലെ സാമൂഹിക മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. നോർക്ക വെൽഫയർ ബോർഡ് ഡയറക്ടറായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ, മാസ് ഷാർജ എന്നീ കൂട്ടായ്മകളിൽ സജീവമായിരുന്നു. . കൊച്ചു കൃഷ്ണൻറെ വിയോഗത്തിൽ ലോക കേരള സഭാംഗം എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ഭാരവാഹികൾ, ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി തുടങ്ങിയവർ അനുശോചിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)