
actor എമിറാത്തി നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മാജിദ് അൽ ഫലാസി അന്തരിച്ചു
ദുബായ് ∙ എമിറാത്തി നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മാജിദ് അൽ ഫലാസി (33) അന്തരിച്ചു. പ്രശസ്ത അനിമേഷൻ actor പരമ്പരയായ ഫ്രീജിലെ ‘ഉമ്മു സഈദ്’ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിലൂടെയാണ് മാജിദ് പ്രശസ്തനായത്. ഈ കഥാപാത്രത്തിൻറെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മാജിദിൻറെ നിര്യാണത്തിൽ യു.എ.ഇയുടെ വിവിധ തുറകളിലുള്ളവർ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ അകാല മരണവാർത്ത യുഎഇയിലും പുറത്തുമുള്ള ആരാധകരെ ദുഃഖത്തിലാഴ്ത്തി. പലരും അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള നല്ല ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)