Posted By user Posted On

social media ന​ഗ്നത കാണാവുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കെന്ന് പരസ്യം, തട്ടിയത് ലക്ഷങ്ങൾ; മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

ചെന്നൈ; നഗ്നത കാണാവുന്ന കണ്ണടകൾ വിൽപനയ്ക്ക് എന്ന പേരിൽ തട്ടിപ്പു നടത്തിയ 4 പേർ പിടിയിൽ social media. അറസ്റ്റിലായവരിൽ മലയാളികളുമുണ്ട്. കോയമ്പേടുള്ള ലോഡ്ജിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്. തൃശൂർ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചെന്നൈ സ്വദേശിയുടെ പരാതിയെ തുടർന്നാണ് ഇവർക്കായി കോയമ്പേട് പൊലീസ് അന്വേഷണം തുടങ്ങിയത്.നാലം​ഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യിൽനിന്ന് ആറു ലക്ഷം രൂപ കവർന്നുവെന്നായിരുന്നു പരാതി. പ്രതികളെ കുറിച്ച് സൂചന ലഭിച്ച പൊലീസ് സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തെ ലോഡ‍്ജിലെത്തി പൊലീസ് പരിശോധന നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരിൽനിന്ന് കൈത്തോക്ക്, വിലങ്ങുകൾ, നാണയങ്ങൾ, കണ്ണട ഉൾപ്പെടെ നിരവധി സാമഗ്രികൾ പിടികൂടി. പിന്നീട് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അസാധാരണ തട്ടിപ്പിന്റെ വിവരം പുറത്തുവരുന്നത്. നഗ്നത കാണാനാകുന്ന എക്സ്റേ കണ്ണടകൾ വിൽപ്പനയ്‌ക്കുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം നൽകുകയാണ് തട്ടിപ്പിന്റെ ആദ്യപടി. അഞ്ചോ പത്തോ ലക്ഷം രൂപ നൽകി ഓർഡർ ചെയ്താൽ ഒരു കോടി രൂപ വിലയുള്ള കണ്ണട ലഭിക്കുമെന്നാണ് പരസ്യം. ഇത്തരത്തിൽ പരസ്യം കണ്ട് ഇവരെ ബന്ധപ്പെടുന്ന ആളുകളോട് സംഘം താമസിക്കുന്ന ഹോട്ടലിൽ എത്താനാണ് ആവശ്യപ്പെടുക. ഇത്തരത്തിൽ എത്തുന്നവർക്ക് പരീക്ഷണത്തിനായി ഒരു കണ്ണട നൽകും. എന്നാൽ ഇതിലൂടെ നോക്കുമ്പോൾ വലിയ വ്യത്യാസമില്ലെന്ന് കണ്ണട വാങ്ങാൻ വന്നയാൾ പറയുമ്പോൾ പ്രതികൾ കണ്ണട നന്നാക്കണമെന്ന് പറഞ്ഞ് തിരികെ വാങ്ങുകയും അത് നിലത്തിട്ട് പൊട്ടിക്കുകയും ചെയ്യും. തുടർന്ന് കണ്ണടയുടെ വിലയായിട്ടുള്ള ഒരു കോടി രൂപ ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നതോടെ പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. തുടർന്ന് തട്ടിപ്പുസംഘത്തിലെ രണ്ടുപേർ തന്നെ പോലീസായി വേഷം മാറി പുറത്ത് കാത്തുനിൽക്കുന്നുണ്ടാകും. ഇവർ മുറിയിലേക്ക് കടന്നുവരികയും പണം നൽകി നഗ്നത കാണാൻ തയാറായ ആളുകളെ പരിഹസിക്കുകയും ചെയ്യും. ഇതോടെ മാനഹാനി ഭയന്ന് പലരും പണം നൽകി രക്ഷപ്പെടുകയാണ് പതിവ്. നാണക്കേട് വിചാരിച്ച് ഇരകൾ പൊലീസിൽ പരാതിപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇവർ തുടർച്ചയായി തട്ടിപ്പുകൾ നടത്തിയിരുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *