expat യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിനു മുകളിൽ നിന്നു വീണു പരുക്കേറ്റു; ചികിത്സയിലിരിക്കെ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
ദുബായ്; യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിനു മുകളിൽനിന്നു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന പ്രവാസി expat മലയാളി യുവാവ് മരിച്ചു. നെടുങ്കണ്ടം മുണ്ടിയെരുമ പുളിക്കൽ ചാക്കോയുടെ മകൻ ലിജു ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണു മരിച്ചത്.ഒരാഴ്ച മുൻപാണ് അപകടമുണ്ടായത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു ലിജു. മാതാവ്: ഏലിയാമ്മ. ഭാര്യ: ചങ്ങനാശേരി പള്ളിച്ചിറ നിഷ. മക്കൾ: ആൽബിൻ, അന്ന. സംസ്‌കാരം ആലപ്പുഴ മിത്രക്കരി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ പിന്നീടു നടക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)