expat യുഎഇയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന 7 വയസ്സുകാരനായ മലയാളി വിദ്യാർഥി മരിച്ചു
അബുദാബി; വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി expat വിദ്യാർഥി മരിച്ചു. കുരമ്പാല ചെറുതിട്ട ശ്രീരാഗത്തിൽ പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകൻ പ്രണവ് എം.പ്രശാന്താണ് മരിച്ചത്. 7 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 21നാണ് അപകടം നടന്നത്. കുടുംബാംഗങ്ങൾക്കൊപ്പം അബുദാബിയിൽ നിന്നു ദുബായിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അബുദാബിയിൽ 2-ാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച പ്രണവ്. കാസർകോട് സ്വദേശിയായ ഒരാൾ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പ്രണവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)