mecca pilgrims11 മാസത്തെ യാത്ര, സ്വപ്ന സാക്ഷാത്കാരം; കേരളത്തിൽ നിന്ന് കാൽനടയായി ഹജ്ജ് യാത്ര നടത്തിയ ഷിഹാബ് മക്കയിലെത്തി
മദീന; കാൽനടയായി കേരളത്തിൽ നിന്നു ഹജ് യാത്രയ്ക്കു പുറപ്പെട്ട ഷിഹാബ് ചോറ്റൂർ മദീനയിലെത്തി. mecca pilgrims11 കേരളത്തിൽ നിന്നും 2022 ജൂൺ രണ്ടിനാണു ഷിഹാബിന്റെ കാൽനടയാത്ര ആരംഭിച്ചത്. 11 മാസത്തോളം സമയമെടുത്താണ് അദ്ദേഹം മദീനയിലെത്തിയത്. ഇന്ന് ഷിഹാബ് മസ്ജിദുന്നബവി സന്ദർശിക്കുമെന്നാണ് വിവരം. ഈ വർഷത്തെ ഹജ് കർമത്തിൽ പങ്കെടുക്കും. ഹജ്ജിനു 25 ദിവസം മുമ്പായിരിക്കും മദീനയിൽ നിന്നു കാൽനടയായി മക്കയിലെത്തുക. എണ്ണായിരത്തിലേറെ കിലോമീറ്റർ താണ്ടിയാണ് ഷിഹാബ് തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തുന്നത്. വിവിധ പ്രതിസന്ധികൾ തരണം ചെയ്താണു പുണ്യഭൂമിയിലെത്തിയതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. പാക്കിസ്ഥാനിൽ നിന്ന് ഇറാനിലേയ്ക്കും സൗദി–കുവൈത്ത് അതിർത്തിയിൽ രണ്ടു കിലോമീറ്റർ ദുരവും മാത്രമാണു വാഹനത്തിൽ സഞ്ചരിച്ചതെന്നും ബാക്കിയെല്ലാം നടന്നായിരുന്നു സഞ്ചരിച്ചതെന്നും ഷിഹാബ് കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)