online school യുഎഇയിലെ സ്ക്കൂളുകൾ വേനലവധിക്കായി ജൂൺ 28ന് മുമ്പ് അടക്കരുതെന്ന് നിർദേശം
ദുബൈ: ആഗസ്റ്റിൽ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ദുബൈയിലെ സ്വകാര്യ സ്കൂളുകൾ ജൂൺ 28ന് മുമ്പ് online school മധ്യവേനലവധിക്ക് അടക്കരുതെന്ന് നിർദ്ദേശം. ബലിപെരുന്നാൾ അവധിക്കിടയിൽ മധ്യവേനലവധിക്കായി സ്കൂളുകൾ അടക്കരുതെന്നാണ് നിർദേശം. ജൂൺ 28ന് ആരംഭിക്കുന്ന ബലി പെരുന്നാൾ അവധിയും സ്കൂളുകളുടെ കാലാവധി അവസാനിക്കുന്ന തീയതിയും ഒരുമിച്ചു വരുന്നതിനാൽ മധ്യവേനലവധി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. സ്വകാര്യ സ്കൂൾ വിദ്യാഭ്യാസ വകുപ്പാണ് (കെ.എച്ച്.ഡി.എ) കർശന നിർദേശം നൽകിയിരിക്കുന്നത്. ദുബൈയിൽ ബലിപെരുന്നാളിന് ജൂൺ 27 മുതൽ ആറു ദിവസമാണ് പൊതു അവധി ലഭിക്കുന്നത്. ഇത്തരത്തിൽ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യു.എ.ഇയിലെ മാസപ്പിറവി നിർണയ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത്. ഈ സാഹചര്യത്തിൽ യു.എ.ഇ സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചശേഷം മാത്രമേ ബലിപെരുന്നാൾ അവധി സംബന്ധിച്ച് കൃത്യമായ വിവരം രക്ഷിതാക്കളുമായി സ്കൂളുകൾ പങ്കുവെക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, ജൂലൈ മാസത്തിൻറെ തുടക്കത്തിലാണ് ദുബൈയിൽ സ്വകാര്യ സ്കൂളുകളിൽ മധ്യവേനലവധി ആരംഭിക്കുന്നത്. എന്നാൽ, 188 ദിവസം സ്കൂളുകൾ ഈ അക്കാദമിക വർഷം പ്രവർത്തിക്കണമെന്നാണ് വിദ്യാഭ്യാസ ചട്ടം. സ്കൂളുകൾ ജൂൺ 28ന് മുമ്പ് അടച്ചാൽ വിദ്യാർഥികൾക്ക് നിശ്ചിത പ്രവൃത്തിദിനം ലഭിക്കാതെ പോകുന്നത് ഒഴിവാക്കാനാണ് പുതിയ നിർദേശം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)