ba flights വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞു, നിരവധി യാത്രക്കാർക്ക് പരിക്ക്; അടിയന്തര ലാന്റിംഗ് നടത്തി
ദോഹ: വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഖത്തർ എയർവേയ്‌സിന്റെ ba flights ദോഹ-ഇന്തോനീഷ്യ വിമാനത്തിലെ ഒട്ടേറെ യാത്രക്കാർക്കാണ് പരുക്കേറ്റത്. ഇതേതുടർന്ന് ഇന്തോനേഷ്യയിലെ ഡെൻപസറിലേക്ക് പുറപ്പെട്ട ക്യു.ആർ 960 വിമാനം ബാങ്കോങ്കിൽ അടിയന്തിരമായി നിലത്തിറക്കി. തുടർന്ന് പരിക്കേറ്റ യാത്രക്കാർക്ക് വൈദ്യസഹായവും നൽകി. വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തർ എയർവേയ്‍സ് ഒരുക്കുകയും ചെയ്തു. പിന്നീട് വ്യാഴാഴ്ച ഇവരെ ഡെൻപസറിലേക്ക് കൊണ്ട് പോകുമെന്നും കമ്പനി വ്യക്തമാക്കി.”യാത്രാ മദ്ധ്യേ വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്ന് ചില യാത്രക്കാർക്ക് പരിക്കേൽക്കുകയും വിമാനം സുരക്ഷിതമായി ബാങ്കോക്കിൽ ഇറക്കി ഇവർക്ക് ചികിത്സ ലഭ്യമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് അറിയിക്കുമെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പിൽ ഖത്തർ എയർവേയ്സ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)