expat യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത് മലയാളി വിദ്യാർത്ഥി, അമ്മ കസ്റ്റഡിയിൽ; സംഭവം ഇങ്ങനെ
ഷാർജ; ഷാർജ അൽ നഹ് ദയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത് മലയാളി വിദ്യാർത്ഥിയെന്ന് expat സ്ഥിരീകരണം. ഇന്നലെയാണ് അപകടം നടന്നത്. എന്നാൽ ഏത് രാജ്യക്കാരനായ കുട്ടിയാണ് മരിച്ചതെന്ന വിവരം അപ്പോൾ പുറത്ത് വന്നിരുന്നില്ല. നിലവിൽ 12 വയസ്സുകാരനായ മലയാളി വിദ്യാർത്ഥിയാണ് മരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. കെട്ടിടത്തിന്റെ 17–ാം നിലയിലാണ് കുട്ടി അമ്മയോടൊപ്പം താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മ സ്ക്കൂൾ അധ്യാപികയാണ്. അമ്മയുടെ സ്ക്കൂളിൽ നിന്നും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം താമസ സ്ഥലത്തെത്തിയ കുട്ടി ബാൽക്കണിയിൽ നിന്ന് ചാടി മരിക്കുകയായിരുന്നു എന്നാണ് വിവരം. കുട്ടിയുടെ പിതാവും മറ്റൊരു സഹോദരിയും നാട്ടിലാണ്. ഒരു വർഷം മുൻപാണ് കുട്ടി അമ്മയുടെ അടുത്തെത്തിയത്. കുട്ടി കെട്ടിടത്തിൽ നിന്ന് ചാടിയ വിവരം അറിഞ്ഞ ഉടൻ തന്നെ അമ്മ സ്ഥലത്തെത്തിയിരുന്നു. നിലവിൽ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. പൊലീസ് കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)