go first flight booking offer പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഗോ ഫസ്റ്റ് വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കും
അബുദാബി; ഗോ ഫസ്റ്റ് വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കും. പ്രവാസികൾ പ്രത്യേകിച്ച് മലബാറുകാർക്ക് go first flight booking offer ഏറെ ആശ്വാസമാകുന്നൊരു വാർത്തയാണിത്. നേരത്തെ ഈ മാസം 3 മുതൽ 12 വരെ കമ്പനിയുടെ സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു സർവീസ് നിർത്തിയത്. എന്നാൽ ഈ മാസം 19 വരെയുള്ള ടിക്കറ്റ് ബുക്കിങും വിൽപനയും നിർത്താൻ വ്യോമയാന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 19ന് ശേഷമുള്ള തീയതികളിൽ സേവനം പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. മലബാർ റീജിയനിലേക്കുള്ള യാത്രക്കാരെയാണ് ഗോ ഫസ്റ്റ് സർവീസ് നിർത്തിയത് കൂടുതലായും ബാധിച്ചത്. ഗോ ഫസ്റ്റ് നിർത്തിയതോടെ ദുബായ്, അബുദാബി സെക്ടറിൽനിന്ന് മലബാറിലേക്കുള്ള വിമാന ടിക്കറ്റ് കുറഞ്ഞിരുന്നു. ഈ സെക്ടറിൽ ഉയർന്ന തുകയും കൊടുക്കേണ്ടിവന്നിരുന്നു. അബുദാബിയിൽനിന്നു കണ്ണൂർ, കോഴിക്കോട്, മംഗലാപുരം സെക്ടറിലേക്കു പോകേണ്ടവരാണ് കൂടുതൽ ദുരിതത്തിലായത്. നിലവിൽ കമ്പനിയുടെ പാപ്പർ ഹരജി കമ്പനി നിയമ ട്രൈബ്യൂണൽ അംഗീകരിച്ചതോടെ ഗോ ഫസ്റ്റിന്റെ ആസ്തികളും പാട്ടവും വായ്പ നൽകിയവരും വാടകക്ക് കൊടുത്തവരും വീണ്ടെടുക്കുന്നതിൽനിന്ന് മൊറട്ടോറിയത്തിനു കീഴിൽ സംരക്ഷണം ലഭിക്കും. പ്രഫഷനലുകൾ അടങ്ങുന്ന സംഘം കമ്പനിയുടെ ഇടക്കാല ഭരണം ഏറ്റെടുക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)