Posted By user Posted On

whale watchingയുഎഇ കടലിൽ കൊലയാളി തിമിം​ഗലങ്ങളുടെ സാന്നിധ്യം; ജാ​ഗ്രത നിർദേശവുമായി അധികൃതർ

അബുദാബി∙ കൊലയാളി തിമിംഗലങ്ങളുടെ (ഓർക്കസ്) സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു whale watching. ഈ സാഹചര്യത്തിൽ യുഎഇ കടലിൽ തുടർന്ന് 2 ദിവസത്തേക്ക് കടലിൽ നീന്തരുതെന്ന ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബിയിലും ദുബായിലും ആണ് ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് 2 ഓർക്കസുകളെ കടലിൽ കണ്ടെത്തിയത് എന്നാണ് വിവരം. ഇതേ തുടർന്ന് ബീച്ചുകളിൽ നീന്തൽ നിർത്തിവയ്ക്കാൻ അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിലെ പരിസ്ഥിതി ആരോഗ്യ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. നക്ഷത്ര ഹോട്ടലുകൾ സമീപത്തെ ബീച്ച് വെള്ളിയാഴ്ച വരെ അടച്ചിടുമെന്നും അറിയിച്ചു. ഓർക്കസുമായി സുരക്ഷിത അകലം പാലിക്കണമെന്നും ഇവയെ കണ്ടെത്തിയാൽ 800 555 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *