
expat യുഎഇയിൽ ടാങ്കർ പെട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ഉമ്മുൽഖുവൈൻ : വാഹന വർക് ഷോപ്പിൽ അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് expat ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളിൽ ഇബ്രാഹിമാണ് മരിച്ചത്. 57 വയസ്സായിരുന്നു. ഗുരുതര പരിക്കേറ്റ ഇബ്രാഹിം ഉമ്മുൽ ഖുവൈൻ ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ ബംഗ്ലാദേശ് സ്വദേശി നൂർ ആലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ കോഴിക്കോട് സ്വദേശി സുരേഷ് ചികിത്സയിലാണ്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ്. മോഹൻലാൽ എന്നയാൾ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്ലാൻഡ് ഓട്ടോഗാരേജിലാണ് അപകടം നടന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)