expat യുഎഇയിലെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച മലയാളി സ്ക്കൂൾ വിദ്യാർത്ഥിനിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്
ഷാർജ: ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ വിദ്യാർത്ഥിനിയെ expat സംബന്ധിച്ച വിവരങ്ങൾ പുറത്ത്. നേരത്തെ കുട്ടിയുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നില്ല. പാലാ മണ്ണയ്ക്ക നാട് തെള്ളിയിൽ സോണിയുടെയും ഷനിതയുടെയും മകൾ ലൈറ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് അപകടമുണ്ടായത്. ദുബായ് പ്രിസ്റ്റ്യൻ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മാതാവ് ഷനിത ഇതേ സ്കൂളിലെ അധ്യാപികയാണ്. ലൈറയുടെ സംസ്കാരം നാട്ടിൽ നടക്കും. സഹോദരി- റെയ (ഒന്നാം ക്ലാസ് വിദ്യാർത്ഥിനി, ഡി പോൾ പബ്ലിക് സ്കൂൾ കുറവിലങ്ങാട്).
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)