expat യുഎഇയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഗാരേജിൽ ടാങ്കർ പൊട്ടിത്തെറിച്ച് ഒരു മരണം; മൂന്നു മലയാളികൾക്ക് പരിക്ക്
ഉമ്മുൽ ഖുവൈൻ: വാഹന വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് സിലിണ്ടറിൽനിന്ന് തീപടർന്ന് ടാങ്കർ പൊട്ടിത്തെറിച്ചു expat. സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശി മരിച്ചു. നൂർ ആലം എന്ന ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. മൂന്നു മലയാളികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.എറണാകുളം സ്വദേശി ഇബ്രാഹിം, കോഴിക്കോട് സ്വദേശി സുരേഷ് എന്നിവരാണ് ചികിത്സയിലുള്ളത്. സുരേഷിനെ വിദഗ്ധ ചികിത്സക്കായി അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ്. ഇബ്രാഹിം ഉമ്മുൽ ഖുവൈൻ ഖലീഫ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിസ്സാര പരിക്കേറ്റ ഒരാളെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. മോഹൻലാൽ എന്നയാളാണ് പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്ലാൻഡ് ഓട്ടോ ഗാരേജിലാണ് അപകടം നടന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)