Posted By user Posted On

probate വിമാനം കയറാൻ കാത്ത് നിൽക്കവേ മഴ നനഞ്ഞ് യാത്രക്കാരന് പനി പിടിച്ചു; വിമാനത്താവളം അധികൃതർ 16,000‍ രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി : വിമാനത്താവളത്തിൽ യാത്രക്കാരന് മഴ നനയാതെ വിമാനം കയറാൻ സൗകര്യം ഒരുക്കാത്തതിന് probate കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം 16000 രൂപ നഷ്ട പരിഹാരം നൽകണം. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഈ വിധി പുറപ്പെടുവിച്ചത്. ജില്ല ഉപഭോക്തൃ കോടതി പ്രസിഡൻറ് ഡി.ബി ബിനു, മെമ്പർമാരായ വി. രാമചന്ദ്രൻ, ശ്രീവിദ്യ ടി.ജി.എൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവിട്ടത്. പരാതിക്കാരൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും മനഃക്ലേശത്തിനും 8,000 രൂപ നഷ്ട പരിഹാരവും 8,000 രൂപ കോടതി ചെലവും ‘സിയാൽ’ ഒരു മാസത്തിനകം നൽകണമെന്നും ഉപഭോക്തൃ കോടതി നിർദേശിച്ചു. എറണാകുളം വെണ്ണല സ്വദേശിയായ ടി.ജി.എൻ. കുമാറാണ് പരാതിക്കാരൻ. എട്ട് വർഷം മുമ്പുള്ള കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 2015 ൽ കൊച്ചി വിമാനത്താവളത്തിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്ക് കാരണമായ സംഭവമുണ്ടായത്. കൊച്ചി വിമാനത്താവളത്തിൽ അന്ന് ടെർമിനൽ സൗകര്യം ഉണ്ടായിരുന്നില്ല. എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനായി എയർ പോർട്ടിൽ എത്തിയപ്പോഴാണ് പരാതിക്കാരന് ഈ ദുരനുഭവം ഉണ്ടായത്. മഴ നനഞ്ഞ വസ്ത്രവുമായി ഡൽഹി വരെ യാത്ര ചെയ്യേണ്ടി വന്നതിനാൽ പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയിലും കിടക്കേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു. “വൻ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ പോലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൽ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. മറ്റൊരിടത്തും ഉന്നയിക്കാൻ കഴിയാത്ത പരാതികളുമായി സാധാരണക്കാർ ഉപഭോക്തൃ കോടതികളുടെ വാതിലിൽ മുട്ടുമ്പോൾ നിശബ്ദരായി നോക്കി നിൽക്കാനാവില്ലെന്ന് ” വിധിന്യായത്തിൽ കോടതി വിലയിരുത്തി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *