Posted By user Posted On

ski dubai ski slope ലോകത്തെ ഏറ്റവും വലിയ സ്നോ പാർക്ക് യുഎഇയിൽ തുറക്കുന്നു; അറിയാം വിശദമായി

അബുദാബി; ലോകത്തിലെ ഏറ്റവും വലിയ സ്നോ പാർക്ക് യുഎഇയിൽ തുറക്കുന്നു. ജൂൺ 8ന് അബുദാബി റീം ski dubai ski slope മാളിൽ ആണ് പാർക്ക് തുറക്കുന്നത്. മഞ്ഞുപെയ്തിറങ്ങുന്ന പർവതങ്ങളും താഴ് വാരവും പാർക്കും അതിനകത്തെ വിപണിയുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇവിടെ എത്തുന്ന സന്ദർശകർക്ക് വ്യത്യസ്ത അനുഭവം തന്നെയാകും പാർക്ക് സമ്മാനിക്കുക. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് നിർമാണം. കൊച്ചുകൂട്ടുകാർ ഐസ് പാർക്കിൽ കളിച്ചുല്ലസിക്കുമ്പോൾ രക്ഷിതാക്കൾക്ക് ബ്ലിസ്സാർഡ് ബസാറിൽ ഷോപ്പിങ് നടത്താം. താൽപര്യമില്ലാത്തവർക്ക് മലയുടെ താഴ് വാരത്ത് ഇരുന്ന് ആസ്വദിക്കാനും സൗകര്യമുണ്ട്. അൽ ഫർവാനിയ പ്രോപ്പർട്ടി ഡവലപേഴ്സ്, മാജിദ് അൽ ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെൽ എന്നിവ ചേർന്നാണ് ഈ ഹിമ വിസ്മയലോകം ഒരുക്കുന്നത്. 120 കോടി ഡോളർ ചെലവിൽ 1.25 ലക്ഷം ചതരുശ്ര അടി വിസ്തീർണത്തിൽ ആണ് പാർക്ക് സജ്ജമാക്കുന്നത്. പാർക്കിൽ 13 റൈഡുകളുണ്ടാകും. വിവിധ സോണുകളാക്കി തിരിച്ച് വ്യത്യസ്ത പ്രമേയങ്ങളിലായാണ് മഞ്ഞുപാർക്ക് ഒരുക്കിയിരിക്കുന്നത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച റീം മാളിലെ മുഖ്യ ആകർഷണമാണ് സ്നോ പാർക്ക്.

.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *