expat യുഎഇയിൽ ടയർ പൊട്ടി കാർ മറിഞ്ഞു; സന്ദർശന വിസയിൽ ഭർത്താവിനടുത്ത് എത്തിയ മലയാളി യുവതിക്ക് ദാരുണാന്ത്യം
അൽഐൻ: അൽഐൻ അൽ ഖസ്നയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ സ്വദേശിനിക്ക് ദാരുണാന്ത്യം expat. പെരുന്തല്ലൂർ അബ്ദുൽ മജീദിൻറെ ഭാര്യ ജസീന വെള്ളരിക്കാട്ടാണ് മരിച്ചത്. 41 വയസ്സായിരുന്നു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സന്ദർശക വിസയിൽ ജസീന എത്തിയത്. രണ്ട് ദിവസം സഹോദരനൊപ്പമായിരുന്നു താമസം. ഇവിടെ നിന്ന് അബൂദബിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനത്തിൻറെ ടയർപൊട്ടി മറിയുകയായിരുന്നു. ജസീന സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അബ്ദുൽ മജീദ്, രണ്ട് മക്കൾ, ജസീനയുടെ സഹോദരൻ, മകൻ, വണ്ടിയോടിച്ച ഇവരുടെ ബന്ധു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. മൂന്നുപേർ അൽഐൻ തവാം ആശുപത്രിയിൽ ചികിത്സയിലാണ്.ജസീനയുടെ ഭർത്താവ് അബ്ദുൽ മജീദ് അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. മക്കൾ: മുഹമ്മദ് ശാമിൽ, ഫാത്തിമ സൻഹ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)