payusatax യുഎഇ കോർപറേറ്റ് നികുതി റജിസ്ട്രേഷൻ ഇന്ന് തുടങ്ങും; ഇക്കാര്യങ്ങൾ വിശദമായി അറിഞ്ഞിരിക്കണം
അബുദാബി; ഇന്നു മുതൽ യുഎഇ കോർപറേറ്റ് നികുതി റജിസ്ട്രേഷൻ നടത്താം. സ്വകാര്യ സ്ഥാപനങ്ങൾക്കും payusatax പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനികൾക്കുമാണ് റജിസ്റ്റർ ചെയ്യാൻ സാധിക്കുക.ഇമാറ ടാക്സ് പ്ലാറ്റ് ഫോം വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടത്. രാജ്യത്ത് കോർപറേറ്റ് നികുതി നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. നികുതിക്കു വിധേയരാകുന്ന വ്യക്തികൾ കോർപറേറ്റ് ടാക്സ് റജിസ്റ്റർ ചെയ്യണം. യുഎഇയിൽ വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ (84.1 ലക്ഷം രൂപ) കൂടുതലുള്ള കമ്പനികൾ 9% കോർപറേറ്റ് നികുതി നൽകണമെന്ന് 2022 ജനുവരിയിലാണ് പ്രഖ്യാപിച്ചത്.ഫ്രീസോൺ കമ്പനികൾക്ക് നിലവിൽ ഇളവുണ്ട്. പുതിയ കമ്പനികൾക്കും ബിസിനസ്സുകൾക്കും നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ മതിയായ സാവകാശം നൽകും. സർക്കാർ, സർക്കാർ നിയന്ത്രിത സംഘടനകളും റജിസ്റ്റർ ചെയ്യേണ്ടതില്ല. പെൻഷൻ അല്ലെങ്കിൽ നിക്ഷേപ ഫണ്ടുകൾ, ജീവകാരുണ്യ പ്രവർത്തനം, സാമൂഹിക സേവനങ്ങൾ, സിഎസ്ആർ തുടങ്ങി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവയ്ക്കും ഇളവിന് അർഹതയുണ്ട്.സർക്കാർ, സ്വകാര്യ ജോലിയിൽ നിന്നുള്ള ശമ്പളത്തിനോ മറ്റ് വ്യക്തിഗത വരുമാനത്തിനോ കോർപറേറ്റ് നികുതി ബാധകമല്ല. 30 ലക്ഷം ദിർഹമോ അതിൽ കുറവോ വരുമാനമുള്ള യുഎഇയിലെ ചെറുകിട ബിസിനസ്സുകൾക്കും കോർപറേറ്റ് ഇളവുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)