Posted By user Posted On

loratadine യുഎഇയിൽ താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തി; പ്രവാസി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

അബുദാബി; യുഎഇയിൽ താമസ സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ സംഘം പിടിയിൽ loratadine. ഏഷ്യക്കാരായ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ലഹരിമരുന്ന് കടത്തുക എന്ന ഉദ്ദേശ്യത്തോടെ കൃഷി ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലഹരിമരുന്നിന്റെ കൃത്യമായ സ്വഭാവം പ്രോസിക്യൂഷൻ വെളിപ്പെടുത്തിയില്ല. എന്നാൽ, കഞ്ചാവ് ചെടികളുടേതാണെന്ന് കരുതുന്ന ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. നിലവിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിലെ എയർ കണ്ടീഷനിങ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ഒരു താമസക്കാരൻ ലഹരിമരുന്ന് അടങ്ങിയ ചെടികളെന്ന് സംശയിക്കുന്ന ചില ചെടികൾ കണ്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും തുടർന്ന് പൊലീസ് സംഘം അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി ആറ് ചെടികൾ കണ്ടെത്തുകയുമായിരുന്നു. ലഹരി മരുന്ന് കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങൾ സംഘം പിടിച്ചെടുത്തു. ഈ ആവശ്യത്തിനായി മാത്രമാണ് പ്രതികൾ അപ്പാർട്ട്മെന്റ് ഒരുക്കിയിരുന്നതെന്നാണ് വിവരം. അതേസമയം, വധശിക്ഷയാണ് ലഹരി കടത്തിയാലുള്ള പരമാവധി ശിക്ഷ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *