Posted By user Posted On

cab driver ടാക്സിയിൽ വച്ച് പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; യുഎഇയിൽ പ്രവാസി ഡ്രൈവർ പിടിയിൽ

ഷാർജ; ടാക്‌സിയിൽ വെച്ച് രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ ഷാർജ cab driver പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോൾ 13ഉം 15ഉം വയസ്സുള്ള യാത്രക്കാർ മാതാപിതാക്കളില്ലാതെ യാത്ര ചെയ്യുകയായിരുന്നു. ഏഷ്യക്കാരനായ ടാക്‌സി ഡ്രൈവർ ആണ് പിടിയിലായത്. 13 വയസ്സുള്ള മകളും അവളുടെ സുഹൃത്തും വീട്ടിലേക്ക് മടങ്ങുമ്പോളാണ് ഈ സംഭവം ഉണ്ടായതെന്നാണ് ഇരകളിൽ ഒരാളുടെ പിതാവ് പരാതിപ്പെട്ടത്. ടാക്‌സി ട്രാക്ക് ചെയ്യാനും റെക്കോർഡ് സമയത്ത് പ്രതിയെ പിടികൂടാനും പോലീസിന് കഴിഞ്ഞു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.മുതിർന്നവരുടെ മേൽനോട്ടമില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നു, ഇത്തരം സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാണമെന്നും ഷാർജ പോലീസ് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. കുട്ടികളെ സംരക്ഷിക്കുക എന്നത് ഒരു കൂട്ടുത്തരവാദിത്തമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *