probateലൈസൻസില്ലാതെ 510 മില്യൺ ദിർഹത്തിന്റെ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്; യുഎഇയിൽ 13 ഇന്ത്യക്കാർക്ക് തടവ് ശിക്ഷ
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവ നടത്തിയ 13 ഇന്ത്യക്കാരും probate അവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനികളും കുറ്റക്കാരാണെന്ന് അബുദാബി കോടതി കണ്ടെത്തി. 5 മുതൽ 10 വർഷം വരെ തടവുശിക്ഷയാണ് പ്രതികൾക്ക് അബൂദബി ക്രിമിനൽ കോടതി വിധിച്ചത്. ഇവർ ലൈസൻസില്ലാതെ 510 മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ലൈസൻസില്ലാതെ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) വഴി വായ്പാ സൗകര്യങ്ങൾ നൽകുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തിയതായി വിധിയിൽ പറയുന്നുണ്ട്. 5 മുതൽ 10 വർഷം വരെ തടവുശിക്ഷയാണ് അബൂദബി ക്രിമിനൽ കോടതി വിധിച്ചത്. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പിന്നീട് നാടുകടത്തലും 5 ദശലക്ഷം മുതൽ 10 ദശലക്ഷം ദിർഹം വരെ പിഴയും വിധിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)