Posted By user Posted On

flight കാടിനുള്ളിൽ വിമാനം തകർന്നുവീണു, രണ്ടാഴ്ചയ്ക്ക് ശേഷം 11മാസം പ്രായമുള്ള കുഞ്ഞടക്കം 4 കുട്ടികളെ കണ്ടെത്തി; അമ്മ മരിച്ചു

രണ്ടാഴ്ചമുമ്പ് തകർന്നുവീണ വിമാനത്തിലെ നാലുകുട്ടികളെ ആമസോണിലെ കൊടുംവനത്തിൽ ജീവനോടെ കണ്ടെത്തി flight. 11 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ളവരെയാണ് സൈന്യം തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഏഴ് പേരുണ്ടായിരുന്ന ചെറുവിമാനത്തിലെ പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂർത്തിയായ മൂന്ന് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന 13 വയസ്, 9 വയസ്, 4 വയസ്, 11 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരെ രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായിരുന്നില്ല. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിർമ്മിച്ച താൽക്കാലിക ഷെഡും കുട്ടികളുടെ ഹെയർ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്നി രക്ഷാ സേനയ്ക്കൊപ്പം ആമസോൺ കാട് അരിച്ച് പെറുക്കിയത്. നിരവധി നായ്ക്കളെയും തെരച്ചിലിന് ഉപയോഗിച്ചുന്നു. കൊളംബിയയുടെ സേനാ ഹെലികോപ്ടറുകളും വ്യോമസേനയും തെരച്ചിലിൽ ഭാഗമായിരുന്നു. ബുധനാഴ്ചയാണ് കുട്ടികളെ കണ്ടെത്തിയതായി കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെറ്റ്റോ ട്വീറ്റിലൂടെ വിശദമാക്കിയത്. എൻജിൻ തകരാറിനേ തുടർന്ന് മെയ് ഒന്നിനാണ് ഇവർ സഞ്ചരിച്ചിരുന്ന സെസ്ന 206 വിമാനം തകർന്ന് ആമസോണിലെ അരാറക്വാറയിൽ നിന്ന് സാൻ ജോസ് ഡേൽ ഗ്വവിയാരേയിലേക്കുള്ള യാത്രാ മധ്യേ ആമസോൺ കാടുകളിൽ തകർന്ന് വീണത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *