container transport യുഎഇയിൽ പൊതുഗതാഗത സംവിധാനത്തിൽ ടിക്കറ്റെടുക്കാതെ യാത്ര, പരിശോധനയുമായി ആർടിഎ; പിടിവീണാൽ പിഴ ഉറപ്പ്
ദുബായ്; പൊതുഗതാഗത സംവിധാനങ്ങളിൽ ടിക്കറ്റ് എടുക്കാതെ മുങ്ങുന്നവരെ പിടിക്കാൻ കച്ചകെട്ടിയിറങ്ങി container transport ആർടിഎ. ഇത്തരത്തിൽ 1193 പേരാണ് കഴിഞ്ഞ 6 ദിവസത്തിനിടെ നടത്തിയ പരിശോധനയിൽ പിടിയിലായത്. ദുബായ് അമേരിക്കൻ അക്കാദമി, അൽ ഖെയിൽ ഗേറ്റ്, അൽഖൂസ്, മജ്ലിസ് അൽ ഗരീഫ, ബുർജുൽ അറബ് ഹോട്ടൽ പരിസരം, ,അൽ വസൽ മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടന്നത്. 40,000 പരിശോധനകളാണ് ഇതിനകം പൂർത്തിയാക്കിയത്. പിടിക്കപ്പെട്ടവരിൽ കൂടുതലും നിശ്ചിത യാത്രാ തുക നൽകാതെ കബളിപ്പിച്ചു കടക്കാൻ ശ്രമിച്ചവരാണ്. പിടിയിലായ എല്ലാവർത്തും പിഴ ഇട്ടതായി അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ യാത്രാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നു ഗതാഗത നിരീക്ഷണ വകുപ്പ് തലവൻ സഈദ് അൽബലൂഷി അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)