road യുഎഇയിലെ പുതിയ പാലവും റോഡും ഇന്ന് തുറന്ന് കൊടുക്കും
അബുദാബിയിലെ ഒരു പുതിയ പാലവും പുതിയ റോഡുകളും ഇന്ന് മുതൽ വാഹനമോടിക്കുന്നവർക്കായി road തുറന്ന് കൊടുക്കും. തലസ്ഥാനത്തെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പുതിയ പാലത്തെക്കുറിച്ചും ശനിയാഴ്ച അൽ റീഫ് ഏരിയയിൽ റോഡുകൾ തുറക്കുന്നതിനെക്കുറിച്ചും വാഹനമോടിക്കുന്നവരെ അധികൃതർ അറിയിച്ചു. വാഹനമോടിക്കുന്നവരോട് ശ്രദ്ധാപൂർവം വാഹനമോടിക്കാനും റോഡിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും അതോറിറ്റി മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)