Posted By user Posted On

travelguard യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ഒരുമാസം കൂടി ബാക്കി; എടുത്തില്ലെങ്കിൽ പിഴ ഉറപ്പ്

ദുബായ്∙ യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ ഇനി ബാക്കി ഒരുമാസം കൂടി മാത്രം. ജൂൺ 30ന് അകം travelguard ഇൻഷുറൻ എടുത്തില്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും. ഇൻഷുറൻസ് എടുക്കാത്തവരിൽ നിന്ന് പിഴത്തുക ശമ്പളത്തിൽ നിന്നോ സർവീസ് ആനുകൂല്യത്തിൽ നിന്നോ പിടിക്കും. 3 തരത്തിലുള്ള പിഴയാണ് നൽകേണ്ടത്. ജൂൺ 30നു മുൻപ് പദ്ധതിയിൽ ചേർന്നില്ലെങ്കിൽ 400 ദിർഹമാണ് പിഴ. പ്രീമിയം അടയ്ക്കേണ്ട ദിവസം കഴിഞ്ഞ് 3 മാസവും കഴിഞ്ഞിട്ടും തുക അടച്ചില്ലെങ്കിൽ 200 ദിർഹം , പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇൻഷുറൻസ് പരിരക്ഷയും നഷ്ടമാകും. ഇൻഷുറൻസ് തുക ലഭിക്കുന്നതിനു തടസ്സം നിൽക്കുന്ന തൊഴിൽദാതാവിന് 20,000 ദിർഹം പിഴ ലഭിക്കും. പൊതു, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കണമെന്നാണ് വ്യവസ്ഥ. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനാണ് ഇൻഷുറൻസ്. ജനുവരി ഒന്നു മുതൽ ഇൻഷുറൻസിൽ ചേരാൻ അവസരം നൽകിയിരുന്നു. ഇൻഷുറൻസ് എടുക്കുന്നവർക്ക് തൊഴിൽ നഷ്ടപ്പെട്ടാലും ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിന്റെ 60% മൂന്നു മാസം വരെ നഷ്ടപരിഹാരമായി ലഭിക്കും. ഒരു വർഷമെങ്കിലും പ്രീമിയം അടച്ചവർക്ക് മാത്രമേ ഇൻഷുറൻസിന് അർഹതയുള്ളൂ. തൊഴിൽ നഷ്ടപ്പെട്ട് 30 ദിവസത്തിനകം അനുബന്ധ രേഖകൾ നഷ്ടപരിഹാരം ലഭിക്കുന്നതിന് നൽകണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *