cfo jobs in dubaiയുഎഇയിൽ ഇനി തൊഴിൽ പെർമിറ്റ് മൂന്നുവർഷം; പുതുക്കുന്ന വീസകൾക്ക് ഈ കാലാവധി ലഭിക്കും
ദുബൈ: തൊഴിൽ പെർമിറ്റ് മൂന്നുവർഷമാക്കാനുള്ള ശിപാർശക്ക് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അംഗീകാരം നൽകി cfo jobs in dubai. പാർലമെന്റ് അംഗീകാരം ലഭിച്ചതോടെ ഇനി പുതുക്കുന്ന വീസകൾക്ക് ഈ കാലാവധി ലഭിക്കും. ഇടക്കാലത്ത് കാലാവധി രണ്ടു വർഷമാക്കിയത് തൊഴിൽ ദാതാക്കൾക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നത് കണക്കിലെടുത്താണ് 3 വർഷമാക്കാൻ കമ്മിറ്റി ശുപാർശ ചെയ്തത്.മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾക്കും സ്ഥാപനങ്ങൾക്കും ഉപകാരപ്രദമാകുന്ന നടപടിയാണിത്.തൊഴിലുടമകളുടെ അധികഭാരം കുറക്കുക എന്ന ലക്ഷ്യവുമായാണ് പെർമിറ്റ് കാലാവധി നീട്ടിയത്. ജീവനക്കാരൻ പ്രബേഷൻ കാലാവധിക്കുശേഷം ഒരുവർഷംകൂടി തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്യണമെന്ന നിർദേശത്തിനും അംഗീകാരം നൽകി. എന്നാൽ, ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം തൊഴിലുടമക്കെടുക്കാം. തൊഴിൽ മാറുമ്പോൾ തൊഴിൽ പെർമിറ്റ് ഫീസ് ഒഴിവാക്കണമെന്നും കമ്മിറ്റി ശിപാർശ നൽകിയിരുന്നു. എന്നാൽ, തൊഴിൽദാതാവിന്റെ സമ്മതമുണ്ടെങ്കിൽ ഒരു വർഷത്തിനു മുൻപ് ജോലി മാറുന്നതിനു തടസ്സമില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)