Posted By user Posted On

expat യുഎഇയിൽ മസ്‍തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ദുബൈ: യുഎഇയിൽ മസ്‍തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു expat. മലപ്പുറം അരീക്കോട് വടക്കുമുറി സ്വദേശി തിരുത്തപ്പറമ്പൻ മുഹമ്മദ് ഹനീഫ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ദുബൈ റോഡ്സ് ആന്റ് ട്രാൻസ്‍പോർട്ട് അതോറിറ്റിയിലെ (ആർ.ടി.എ) ബസ്​ ഡ്രൈവറായിരുന്നു. അദ്ദേഹം മസ്തിഷ്കാഘാതത്തെ തുടർന്ന് ഡി.ഐ.പി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ദുബൈയിൽ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിതാവ്​- ടി.പി. അലി. മാതാവ്​- കെ. ഫാത്തിമ. ഭാര്യ – ഖദീജ (മുക്കം ഓർഫനേജ്​ സ്കൂൾ അധ്യാപിക). മക്കൾ – ദിൽകഷ്​, ആലിയ, ഐഷ. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *