Posted By user Posted On

kerala വിവാഹം കഴിഞ്ഞത് ഒരാഴ്ച മുൻപ്; 3 മക്കളെയും കൊന്ന് യുവതിയും രണ്ടാം ഭർത്താവും ജീവനൊടുക്കി;സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂർ ചെറുപുഴ വാച്ചാലിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ. ചെറുപുഴ സ്വദേശികളായ kerala ഷാജി, ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളെയുമാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ശ്രീജയും ഷാജിയും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു കരുതുന്നു. ബുധനാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീടിന്റെ വാതിൽ. പിന്നീട് പോലീസ് സ്ഥലത്തെത്തി വാതിൽ തുറക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 16 ന് ഷാജി ശ്രീജയെ വിവാഹം കഴിച്ചതായി പറയുന്നു. ഇതിനു ശേഷം ഇവർ ഒന്നിച്ചായിരുന്നു താമസം. ഷാജിക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. അതേസമയം, ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്ന് ശ്രീജയുടെ അച്ഛൻ ബാലകൃഷ്ണൻ പറഞ്ഞു. ‘മകളും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ല. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുന്ന കാര്യവും ഷാജിയെ കുറിച്ചും ഒന്നും അറിയില്ലായിരുന്നു’ -അദ്ദേഹം പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *