Posted By user Posted On

boat clubയുഎഇയിലെ ബോട്ടപകടം; അപകടത്തിൽ പെട്ടത് തമിഴ് കുടുംബം; ഡ്രൈവർമാരിലൊരാൾ മലയാളി

ഷാർജ∙ യുഎഇയിലെ ഖോർഫക്കാനിൽ ഉല്ലാസബോട്ടുകൾ മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടത് തമിഴ് കുടുംബം boat club. ബോട്ട് ഓടിച്ചിരുന്ന ഡ്രൈവർമാരിൽ ഒരാൾ മലയാളി ആണ്. കണ്ണൂർ അഴീക്കോട് സ്വദേശി പ്രദീപാണ് അപകടത്തിൽപെട്ട് ഒരു ബോട്ട് ഓടിച്ചിരുന്നത്. 30 വർഷമായി ഖോർഫക്കാനിൽ ബോട്ട് ഓടിക്കുന്ന പ്രദീപ് പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം. തമിഴ് കുടുംബവും ജീവനക്കാരുമടക്കം രണ്ടു ബോട്ടുകളിലായി ആകെ 10 പേരാണ് ഉണ്ടായിരുന്നത്. പ്രദീപ് ഓടിച്ച ബോട്ടിൽ 10 വയസ്സുകാരിയടക്കം ഒരു തമിഴ് കുടുംബമായിരുന്നു യാത്ര ചെയ്തിരുന്നത്. സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡിനൊപ്പം പ്രദീപും രക്ഷാപ്രവർത്തനം നടത്തുന്നതിൽ മുൻപിലുണ്ടായിരുന്നു. ബോട്ടിലെ ഒരു ജീവനക്കാരനേയും യാത്രക്കാരായ മൂന്നു പഞ്ചാബ് സ്വദേശികളേയും ഡ്രൈവർ പ്രദീപാണ് രക്ഷപ്പെടുത്തിയത്. ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി തീരദേശ സുരക്ഷാസേന അറിയിച്ചു. പരുക്കേറ്റ അമ്മയേയും കുട്ടിയേയും ആശുപത്രിയിലേയ്ക്ക് മാറ്റി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *