expat യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
ദുബൈ: യുഎഇയിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും expat ദുബൈ റാശിദ് ഹോസ്പിറ്റൽ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന കുഞ്ഞമ്മദ് എറാമല നാട്ടിൽ നിര്യാതനായത്. 73 വയസ്സായിരുന്നു. ദുബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ആരിഫ (അധ്യാപിക, ഗവ. ഹൈസ്കൂൾ തലശ്ശേരി), ഡോ. സീനത്ത് (ഖത്തർ), കരീമ, സൈനബ. മരുമക്കൾ: ലത്തീഫ് മാസ്റ്റർ പാലക്കൂൽ, അഡ്വ. മുഹമ്മദ് എടക്കുടി (ഖത്തർ കെ.എം.സി.സി, ലീഗൽസെൽ മെംബർ, കെ.എം.സി.സി കൂത്തുപ്പറമ്പ് മണ്ഡലം സെക്രട്ടറി, അനീസ് ഒതായി, ആഷിഖ് മുന്നിയൂർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)