ba flights വിമാനം പറക്കുന്നതിനിടയിൽ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു, വിമാനം സുരക്ഷിതമായി നിലത്തിറക്കി, 9 പേർ ചികിത്സയിൽ
സോൾ (ദക്ഷിണ കൊറിയ): വിമാനം 650 അടി ഉയരത്തിൽ പറക്കവെ യാത്രികൻ എമർജൻസി എക്സിറ്റ് തുറന്നു. ba flights ദക്ഷിണ കൊറിയയിലെ സോളിൽ എഷ്യാന എയർലൈൻസിന്റെ A321-200 വിമാനത്തിലാണ് സംഭവം നടന്നത്. ലാൻഡിങിനു തയ്യാറെടുക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. വാതിലിനടുത്ത് ഇരുന്ന യാത്രികൻ എമർജൻസി എക്സിറ്റിന്റെ ലിവറിൽ അമർത്തുകയായിരുന്നു. വിമാനം സുരക്ഷിതമായി നിലത്തിറക്കി. എന്നാൽ, എമർജൻസി വാതിൽ തുറന്നതോടെ ചില യാത്രക്കാർക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായി. ശ്വാസതടസ്സവും മറ്റും അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 200 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആർക്കും മറ്റ് സാരമായ പരിക്കുകളൊന്നുമില്ല.ഒമ്പതു പേരാണ് ആശുപത്രിയിൽ ചികിത്സയിലെന്നാണ് സൗത്ത് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വാതിൽ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തുവെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)