expat നാട്ടിൽ പോകാനിരുന്ന ദിവസം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
അജ്‌മാൻ: നാട്ടിലേക്ക് പോകാനിരുന്ന ദിവസം പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. താനാളൂർ expat പകരയിലെ മൊയ്‌ദീൻകുട്ടിയാണ് മരിച്ചത്. 46 വയസ്സായിരുന്നു. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു, ഇതിനിടയിൽ പെട്ടെന്ന് നെഞ്ച് വേദന വന്നതിനെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: റുബീന. മക്കൾ: മുഹമ്മദ്ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)