Posted By user Posted On

uae president അകമ്പടിയില്ല, സുരക്ഷാ സേനയില്ല, ഗതാഗതക്കുരുക്കില്ല; യുഎഇ പ്രസിഡന്റിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി

ദുബൈ: യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സയിദ്​ ആൽ നഹ്​യാൻ റോഡരികിലൂടെ നടന്നുപോകുന്ന uae president വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഒരാളോട്​ സംസാരിച്ചുകൊണ്ട്​ നടന്നു നീങ്ങുന്ന വീഡിയോ സമീപത്തെ റോഡിലൂടെ കടന്നുപോകുന്ന ഒരാൾ വാഹനത്തിൽ നിന്ന്​ പകർത്തിയതാണ്​. നോ ഗാർഡ്സ്, നോ പ്രോട്ടോകൾ, നോ റോഡ്ബ്ലോക്സ് എന്നീ ക്യാപ്ഷനോടെയാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹസ്സൻ സജ്വാനി എന്നയാളാണ് വിഡിയോ എടുത്തതും ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും. കമന്റ് ബോക്സ് നിറയെ പ്രസിഡന്റിനോടുള്ള ആദരവും സ്നേഹവുമാണ്. ആളുകളിലൊരാളായി സുരക്ഷാ സേനകളുടെ അകമ്പടികളില്ലാതെ ഇടപെടുന്ന പ്രസിഡന്റ് നിരവധി തവണ സമൂഹമാധ്യമങ്ങളിലെ താരമായിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടക്കമുള്ള മറ്റ് യുഎഇ രാഷ്‍ട്ര നേതാക്കൾ സാധാരണ ജനങ്ങളെപ്പോലെ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം ജനങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *