Posted By user Posted On

who വരുന്നു കോവിഡിനേക്കാൾ വലിയ മഹാമാരി, കരുതിയിരിക്കണം ‘ഡിസീസ് എക്‌സ്’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ലോകം അടുത്ത മഹാമാരി നേരിടാൻ തയാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന who നേതാവ് ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ്. കോവിഡിനേക്കാൾ വലിയ മഹാമാരിയാകും ഇനി വരാനിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു. എബോള, സാർസ്, സിക തുടങ്ങിയ രോഗങ്ങൾക്കും പുറമേ പട്ടികയിലുള്ള ‘ഡിസീസ് എക്‌സ്’ (അജ്ഞാത രോഗം) എന്ന പരാമർശം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഡിസീസ് എക്‌സിലെ ‘ എക്‌സ്’ എന്ന ഘടകം വിശേഷിപ്പിക്കാൻ കാരണം രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ്. 2018 ലാണ് ലോകാരോഗ്യ സംഘടന ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം കോവിഡ് വ്യാപിക്കാൻ തുടങ്ങി. അടുത്ത ഡിസീസ് എക്‌സ് എബോള, കോവിഡ് എന്നിവപോലെ ‘സുനോട്ടിക്’ ആയിരിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ‘ഡിസീസ് എക്‌സ്’ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദമുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *