ba flights വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വിമാനം ഇറങ്ങവെ ടയർ പൊട്ടിത്തെറിച്ചു, പരിഭ്രാന്തരായി യാത്രക്കാർ
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ba flights ഇറങ്ങവെ ടയർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഈജിപ്തിന്റെ തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട് ജിദ്ദയിലെത്തിയ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ ആണ് പൊട്ടിയത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. റൺവെയിൽ തന്നെ വിമാനം നിറുത്താൻ സാധിച്ചത് രക്ഷയായി. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ആർക്കും പരിക്കില്ല. വിമാനം നിർത്തിയ ശേഷം ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. എന്താണ് ടയർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം എന്ന് വിമാന കമ്പനി വിശദീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് സൗദിയും ഈജിപ്തും അന്വേഷിക്കുന്നുണ്ട്. ജിദ്ദയിലെത്തിയ ശേഷം വിമാനം വിദഗ്ധർ വിശദമായി പരിശോധിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)