Posted By user Posted On

ദുബായിൽ കെട്ടിട നിർമാണ അനുമതിക്ക് ഓൺലൈൻ സംവിധാനം

ദുബായ്∙ കെട്ടിട നിർമാണ അനുമതിക്കും അനുബന്ധ സേവനങ്ങൾക്കുമായി ദുബായിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ് (ബിഐഎം) ഉപയോഗിച്ച് ഡിജിറ്റലായി പരിശോധിച്ചായിരിക്കും അനുമതി നൽകുക.

ഡിജിറ്റൽ സേവനം ആരംഭിച്ചതോടെ നടപടിക്രമങ്ങൾ ലളിതമാക്കി. ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താൻ ഒട്ടേറെ പരിഷ്ക്കാരങ്ങളാണ് നഗരസഭ നടത്തിവരുന്നത്. ബിൽഡിങ് പെർമിറ്റ്, ലൈസൻസിങ്, ഡ്രില്ലിങ്, സ്ഥിരം മതിൽ നിർമാണ അനുമതി, അലങ്കാരം, പരിപാലനം, ഇടപാട് റദ്ദാക്കൽ, നീട്ടൽ, ലൈസൻസ് പുതുക്കൽ, പരിശോധന, രാത്രി ജോലി അനുമതി, കൺസൽറ്റന്റ് കോൺട്രാക്ടറെ മാറ്റാനുള്ള അനുമതി.

നിർമാണം വിവിധ ഘട്ടങ്ങളിലായി നടത്താനുള്ള അനുമതി  എന്നിവയാണ് സേവനത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ശിൽപശാല സംഘടിപ്പിക്കുമെന്നും അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *