Posted By user Posted On

gold smuggling ക്യാപ്സൂളുകളായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു, കടത്താൻ ശ്രമിച്ചത് കോടികളുടെ സ്വർണം; മൂന്ന് യാത്രക്കാർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച gold smuggling ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം പിടിച്ചു. ജിദ്ദയിൽനിന്നും വന്ന രണ്ടുപേരിൽനിന്നാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചത്. മണ്ണാർക്കാട് സ്വദേശിയായ മുഹമ്മദ് ഷെരീഫ്, കരുവാരകുണ്ട് സ്വദേശിയായ സഫ്‌വാൻ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്വർണം മൂന്ന് വ്യത്യസ്ത കേസുകളിലായി മൂന്ന് കിലോഗ്രാമോളം സ്വർണം കോഴിക്കോട് കസ്റ്റംസ്‌ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ആദ്യത്തെ സംഭവം. ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ പാലക്കാട്‌ മണ്ണാർക്കാട് സ്വദേശി മുഹമ്മദ്‌ ഷെരീഫിൽ (34) നിന്നും 1061 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളുകൾ ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. പിന്നാലെ തിങ്കളാഴ്ച രാവിലെ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ സഫ്‌വാനിൽ (35) നിന്നും 1159 ​ഗ്രാം സ്വർണവും പിടികൂടി. ജിദ്ദയിൽ നിന്നും ഇൻഡിഗോ എയർ ലൈൻസ് വിമാനത്തിലെത്തിയതാണ് ഇയാൾ. സഫ്‌വാന് ടിക്കറ്റടക്കം 50,000 രൂപയും ഷെരീഫിന് 80,000 രൂപയുമാണ് സ്വർണക്കടത്ത് വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്പെെസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ പാലക്കാട്‌ സ്വദേശി അലിയിൽ നിന്നും എൺപതു ലക്ഷം രൂപ വില മതിക്കുന്ന 1173 ഗ്രാം സ്വർണം പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. ഇയാളിൽ നിന്നും നാല് ക്യാപ്സൂളുകളായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച രീതിയിൽ സ്വർണം കണ്ടെടുത്തു. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ബാബു നാരായണൻ, മനോജ്‌ എം., അഭിലാഷ് സി., മുരളി പി, വിനോദ് കുമാർ, ഇൻസ്‌പെക്ടർമാരായ അർജുൻ കൃഷ്ണ, ആർ എസ് സുധ, ദിനേശ് മിർധ ഹെഡ് ഹവൽദാർമാരായ അലക്സ്‌ ടി.എ., വിമല പി, M.K. വത്സൻ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *