Posted By user Posted On

motorway റോഡ് സുരക്ഷ ഇനി സ്മാർട്ടാകും; യുഎഇയിലെ നാൽക്കവലകളിലെ തിരക്ക് കുറയ്ക്കാൻ നിർമിത ബുദ്ധി

അബുദാബി∙ അബുദാബിയിലെ നാൽക്കവലകളിലെ തിരക്കും ഗതാഗത കുരുക്കും ഇനി നിർമിത ബുദ്ധി (എഐ) motorway നിയന്ത്രിക്കും. അബുദാബി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) ഇതുമായി ബന്ധപ്പെട്ട് ഗൂഗിളുമായി 2 കരാറുകളിൽ ഒപ്പുവച്ചു. പ്രോജക്ട് ഗ്രീൻ ലൈറ്റ് എന്നു പേരിട്ട പദ്ധതി സുസ്ഥിര വികസനത്തിൽ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി അബുദാബിയെ കൂടുതൽ സ്മാർട്ടാക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഇന്റർസെക്‌ഷനിലെ വാഹന നീക്കങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്ത് ഗതാഗത തിരക്ക് കുറയ്ക്കാനുള്ള നിർദേശം നൽകും. ട്രാഫിക് ലൈറ്റുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുക. അപകടത്തിന്റെ തീവ്രത, സമയം, സ്ഥലം, ഗതാഗതക്കുരുക്ക് തുടങ്ങിയ വിവരങ്ങളെല്ലാം നിർമിത ബുദ്ധി യഥാസമയം ഐടിസിക്ക് കൈമാറും. പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നതിനു മുൻപുതന്നെ ഇത്തരം വിവരങ്ങൾ ലഭിക്കുന്നത് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *