Posted By user Posted On

wedding djരാജകീയ വിവാഹത്തിനു സാക്ഷ്യം വഹിച്ച് ദുബായ്, ഷെയ്ഖ് മുഹമ്മദിന്റെ മകൾ വിവാഹിതയായി, ആശംസകളുമായി പ്രമുഖർ

ദുബായ്∙ രാജകീയ വിവാഹത്തിനു സാക്ഷ്യം വഹിച്ച് ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും wedding dj ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ മകൾ ഷെയ്ഖ മെഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വിവാഹിതയായി. യുവ വ്യവസായിയും റിയൽ എസ്റ്റേറ്റ്, ഐടി മേഖലകളിൽ സംരംഭങ്ങൾക്ക് ഉടമയുമായ ഷെയ്ഖ് മനാ ബിൻ മുഹമ്മദ് അൽ മക്തുമാണ് വരൻ. ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ൻറ​റി​ലെ സ​അ​ബീ​ൽ ഹാ​ളി​ലാ​ണ് വിവാഹം​ ന​ട​ന്ന​ത്. ഇ​ൻറ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സി​ൽ ബി​രു​ദ​ധാ​രി​യാ​ണ്​ ശൈ​ഖ മ​ഹ്​​റ. ദു​ബൈ​യി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ്, സാ​ങ്കേ​തി​ക​വി​ദ്യ മേ​ഖ​ല​യി​ൽ നി​ര​വ​ധി വി​ജ​യ​ക​ര​മാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച വ്യ​ക്​​തി​യാ​ണ്​ ശൈ​ഖ്​ മാ​ന. ഇ​രു​വ​രും വി​വാ​ഹ​വി​വ​രം നേ​ര​ത്തെ​ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു. പിതാവ് ഷെയ്ഖ് മുഹമ്മദിന്റെ കുതിരക്കമ്പം ഷെയ്ഖ മെഹ്റയ്ക്കുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽ നിന്നു മൃഗങ്ങളോടും പക്ഷികളോടുമുള്ള രാജകുമാരിയുടെ സ്നേഹവും മനസ്സിലാക്കാം. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മനാ അൽ മക്തുമിന്റെ മകനാണ് ഷെയ്ഖ് മനാ. കുതിരപ്പന്തയത്തിൽ പങ്കെടുക്കാറുള്ള ഷെയ്ഖ് മനാ കുതിരയോട്ടത്തിലും കഴിവു തെളിയിച്ചിട്ടുണ്ട്. ഫുട്ബോളിന്റെയും ആരാധകനാണ് ഷെയ്ഖ് മനാ.ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ പു​റ​മെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ വൈ​സ്​​പ്ര​സി​ഡ​ൻറും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രി​യും ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *