loratadine യുഎഇയിൽ ഏഴ് കിലോ കഞ്ചാവ് കടത്തിയ പ്രവാസി യാത്രക്കാരൻ പിടിയിൽ
ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ ഏഴ് കിലോ കഞ്ചാവ് കടത്തിയ ഏഷ്യക്കാരനായ യാത്രക്കാരൻ loratadine പിടിയിൽ. ദുബായ് കസ്റ്റംസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാഗുകളിൽ ഒളിപ്പിച്ച 7.06 കിലോഗ്രാം ലഹരിമരുന്നും പ്രതിയിൽ നിന്ന് കണ്ടെത്തി. ലഹരിമരുന്നിന്റെ മൂല്യമോ പ്രതി ഏത് രാജ്യക്കാരനാണെന്നോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ബാഗുകളുടെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ടെർമിനൽ ഒന്നിലെ പാസഞ്ചർ ഓപറേഷൻസ് വിഭാഗം സീനിയർ മാനേജർ ഖാലിദ് അഹമ്മദ് പറഞ്ഞു. ശരീരത്തിൽ വച്ചുകെട്ടിയും സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ, ബാഗുകളുടെ വശങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണപ്പൊതികൾ, വിവിധ മസാല പായ്ക്കറ്റുകൾ, പഴവർഗങ്ങൾ എന്നിവയുലുൾപ്പെടെ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തുകാർ വിവിധ തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ദുബായ് പൊലീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക്‌സിന് കൈമാറി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)