uae policeയുഎഇയിൽ യുവതിയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോയി; 48 മണിക്കൂറിനകം ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്
ഷാർജ: യുഎഇയിൽ യുവതിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ വാഹനത്തിൻറെ ഡ്രൈവറെ 48 മണിക്കൂറിനകം uae police ഷാർജ പൊലീസ് പിടികൂടി. കിങ് ഫൈസൽ സ്ട്രീറ്റിൽ രണ്ടു ദിവസം മുമ്പായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. സംഭവത്തിൽ ഷാർജ പൊലീസ് കേസെടുത്തു. തുടർന്ന് ട്രാക്കിങ് സംവിധാനവും സ്മാർട്ട് കാമറയും ഉപയോഗിച്ച് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ലൊക്കേഷൻ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ അധികൃതർ അറസ്റ്റുചെയ്തു. ഇയാളുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു. ഷാർജയിൽ അപകടത്തെ തുടർന്ന് പരിക്കേൽക്കുന്ന സംഭവങ്ങളിൽ വാഹനം നിർത്താതെപോയാൽ ജയിൽശിക്ഷയോ ചുരുങ്ങിയത് 20,000 ദിർഹം പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)