b1 b2 visa renewalപ്രധാന അറിയിപ്പ്: ഇനി യുഎഇയിലെ ഈ എമിറേറ്റ്സിലുള്ള സന്ദർശക വിസകൾക്ക് ഗ്രേസ് പീരിഡ് ഇല്ല
ദുബൈ: ദുബൈയിൽ ഇഷ്യു ചെയ്യുന്ന സന്ദർശക വിസകളുടെയും ഗ്രേസ് പീരിഡ് ഒഴിവാക്കി b1 b2 visa renewal. നേരത്തെ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡാണ് ഒഴിവാക്കിയത്. ഇതോടെ, വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും.അല്ലെങ്കിൽ അധിക താമസത്തിന് നിയമപ്രകാരമുള്ള പിഴ അടയ്ക്കണം. ഗ്രേസ് പീരിഡ് നിർത്തലാക്കിയ വിവരം ട്രാവൽ ഏജൻസികൾ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.മറ്റ് എമിറേറ്റുകളിൽ നേരത്തെ തന്നെ സന്ദർശക വിസകളുടെ ഗ്രേസ് പീരിഡ് എടുത്തുകളഞ്ഞിരുന്നു.യുഎഇയിൽ എവിടെ നിന്നും ഇഷ്യൂ ചെയ്യുന്ന സന്ദർശക വിസകൾക്ക് നിലവിൽ ഗ്രേസ് പീരിഡ് ഇല്ലെന്ന് ദുബൈയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആന്റ് ഫോറിൻ അഫയേഴ്‍സ് എന്നിവയുടെ കോൾ സെന്ററുകളും സ്ഥിരീകരിച്ചു. നേരത്തെ 30, 60 ദിവസത്തെ സന്ദർശക വിസയിൽ ദുബൈയിലെത്തുന്നവർക്ക് 10 ദിവസം കൂടി രാജ്യത്ത് അധികമായി തങ്ങാൻ കഴിയുമായിരുന്നു. ദുബൈ വിസയിൽ ദുബൈ വിമാനത്താവളത്തിലിറങ്ങി ഇവിടെ നിന്ന് തന്നെ മടങ്ങുന്നവർക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് ഒഴിവാക്കിയതെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)