qysea യുഎഇയിൽ മരുന്നു വാങ്ങാൻ ഇനി ആശുപത്രിയിൽ നേരിട്ട് പോകണ്ട; മരുന്നുകൾ വീട്ടിൽ ‘പറന്നെത്തും’; ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണം വിജയകരം
ദുബൈ: മരുന്നു വാങ്ങാൻ ഇനി ആശുപത്രിയിൽ നേരിട്ട് പോകണ്ട. ഓർഡർ ചെയ്താൽ ഡ്രോണുകൾ വീട്ടുമുറ്റത്ത് qysea എത്തിച്ചുതരും. രോഗിയുടെ വീട്ടിൽ മരുന്നുകൾ എത്തിക്കാൻ ഡ്രോൺ പറത്തി ദുബായിലെ ആശുപത്രി ചരിത്രം സൃഷ്ടിച്ചു. ഫഖീഹ് യൂണിവേഴ്‌സിറ്റി ആശുപത്രി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. ആശുപത്രിയുടെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന ദുബൈ സിലിക്കൺ ഒയാസിസിലെ (ഡി.എസ്.ഒ) സഡർ വില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഡ്രോൺ മരുന്നുകൾ എത്തിച്ചത്.ദുബൈ സംയോജിത സാമ്പത്തിക മേഖല അതോറിറ്റിയുടെ ഭാഗവും നോളജ് ആൻഡ് ഇന്നവേഷൻ സ്പെഷൽ സോണുമായ ഡി.എസ്.ഒയിൽ ഒരു വർഷമായി നടത്തിവരുന്ന പരീക്ഷണങ്ങളുടെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്), ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) എന്നിവയുടെ സഹകരണത്തോടെയായിരുന്നു, 2021-ൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ആരംഭിച്ച ഡ്രോൺ ഗതാഗതം പ്രവർത്തനക്ഷമമാക്കാനുള്ള ദുബായ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ പരീക്ഷണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)