midday breakയുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ലംഘിച്ചാൽ അരലക്ഷം ദിർഹം വരെ പിഴ അടയ്ക്കേണ്ടി വരും
അബുദാബി: യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്‍റ്റംബർ 15 വരെ ആയിരിക്കും midday break നിയമം പ്രാബല്യത്തിലുണ്ടാവുക. മാനവ വിഭവ ശേഷി മന്ത്രാലയമാണ് വേനൽ ചൂട് കടുത്തതോടെ തുറസ്സായ സ്ഥലങ്ങളിൽ പകൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശ്രമ സമയത്തിൽ പുതിയ ക്രമീകരണം വരുത്തിയത്. ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് നിയന്ത്രണം.ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുണ്ടാവുക. വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക. ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ള മാസങ്ങളിൽ പരമാവധി ജോലി സമയം എട്ട് മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഈ സമയത്തിൽ അധികം ജോലി ചെയ്യിച്ചാൽ അത് ഓവർടൈം ജോലിയായി കണക്കാക്കി അതിന് അധിക വേതനം നൽകണം. ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവർക്ക് ഒരു തൊഴിലാളിക്ക് അയ്യായിരം ദിർഹം എന്ന നിരക്കിൽ അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും. സ്ഥാപനങ്ങളെ തരം താഴ്ത്തുകയും ചെയ്യും.നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുന്ന പൊതുജനങ്ങൾ 600590000 എന്ന നമ്പറിൽ വിളിച്ച് അവ റിപ്പോർട്ട് ചെയ്യണമെന്ന് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)