check for fraudulent websites വ്യാജന്മാർ വിലസുന്നു; സർക്കാർ സൈറ്റുകളുടെ രൂപത്തിലും വ്യാജ വെബ്സൈറ്റുകൾ, മുന്നറിയിപ്പുമായി യുഎഇ പൊലീസ്
അബൂദബി: സർക്കാർ സൈറ്റുകളുടെ രൂപത്തിലും വ്യാജ വെബ്സൈറ്റുകൾ ഉണ്ടെന്ന് താമസക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ പൊലീസ് check for fraudulent websites.
സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് എന്ന വ്യാജേന മുന്നിലെത്തുന്ന ലിങ്കുകൾ തുറക്കുമ്പോഴും ജാഗ്രത വേണമെന്നാണ് പൊലീസിന്റെ നിർദേശം. സർക്കാർ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് എന്ന് അവകാശപ്പെട്ട് എസ്.എം.എസ് മുഖേനയോ ഇ-മെയിൽ വഴിയോ വരുന്ന ലിങ്കുകളെ സൂക്ഷിക്കണമെന്നും അവർ വ്യക്തമാക്കുന്നു. സംശയാസ്പദമായ ലിങ്കുകളിൽ ബാങ്ക് വിവരങ്ങൾ കൈമാറരുത്. എ.ടി.എം പാസ് വേഡ്, ബാങ്ക് കാർഡുകളുടെ സി.വി.വി നമ്പർ എന്നിവ ആധികാരികമല്ലാത്ത സൈറ്റുകളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.തട്ടിപ്പ് ശ്രമങ്ങൾ 8002626 എന്ന ടോൾ ഫ്രീ നമ്പറിലോ 2828 എന്ന എസ്.എം.എസ് നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)