Posted By user Posted On

defender car price യുഎഇയിൽ കാർ ടാങ്കർ ലോറിയിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; 2 കുട്ടികൾക്ക് ദുരു​തരപരിക്ക്

ഷാർജ: യുഎഇയിൽ കാർ ടാങ്കർ ലോറിയിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. സ്വദേശി ദമ്പതികൾ ആണ് മരിച്ചത്.defender car price 35 വയസുകാരനായ യുവാവും 27 വയസുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയും അപകട സ്ഥലത്തു വെച്ചുതന്നെ തൽക്ഷണം മരിക്കുകയായിരുന്നു.ഇവരുടെ രണ്ട് കുട്ടികൾ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. കുട്ടികളെ ആദ്യം അൽ ദൈദ് ആശുപത്രിയിലേക്കും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ദുബൈ റാഷിദ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഷാർജയിലെ ഖോർഫകാനിലായിരുന്നു അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ കാർ ഒരു വാട്ടർ ടാങ്കറുമായി കൂട്ടിയിടിച്ചെന്ന വിവരമാണ് ഷാർജ പൊലീസിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്. തുടർന്നാണ് രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയത്. മരിച്ച ദമ്പതികളുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൃതദേഹങ്ങൾ അൽ ദൈദിൽ സംസ്‍കരിക്കുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *