speed bumpers യുഎഇയിലെ പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം
അബൂദബി: യുഎഇയിലെ പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം. അൽ ഫലാഹ് ബ്രിഡ്ജിൽനിന്ന് speed bumpers അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സ്വൈഹാൻ റോഡിലെ വേഗപരിധിയാണ് മാറ്റിയത്. നിലവിൽ 140 കിലോമീറ്റർ വേഗതയായിരുന്നു റോഡിൽ ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ 120 കിലോമീറ്ററാക്കിയാണ് പുതുക്കിയത്. ജൂൺ നാലു മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. സംയോജിത ഗതാഗതകേന്ദ്രവുമായി സഹകരിച്ച് അബൂദബി പൊലീസാണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.വേഗത പുനർനിർണയിച്ചുള്ള പുതിയ ബോർഡുകൾ അധികൃതർ സ്ഥാപിച്ചു കഴിഞ്ഞു. വേഗത കുറക്കുന്നത് ഗതാഗതസുരക്ഷ വർധിപ്പിക്കാൻ സഹായകരമാവുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് അബൂദബി പൊലീസ് അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)